വിദേശനിക്ഷേപം: വ്യാപാരികള്‍ 29ന് പണിമുടക്കും

വിദേശ നിക്ഷേപം അനുവദിക്കണമെന്ന വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്. ഒന്നിലധികം ബ്രാന്‍ഡുകളുടെ വില്‍പനയില്‍ 51 ശതമാനവും ഏക ബ്രാന്‍ഡില്‍ 100 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപമാണ് (എഫ്ഡിഐ) അനുവദിക്കുക. ഒരു കുടക്കീഴില്‍ പല ബ്രാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന വാള്‍മാര്‍ട്ട്, ടെസ്‌കോ, കാര്‍ഫോര്‍ തുടങ്ങിയ വന്‍കിട റീട്ടെയ്ല്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ കമ്പോളം തുറന്നുകിട്ടും എന്നതാണ് ഇതിന്റെ അനന്തരഫലം.
പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ചില കോണ്‍ഗ്രസ് മന്ത്രിമാരുടെയും എതിര്‍പ്പ് അവഗണിച്ചാണ് വിദേശ നിക്ഷേപം അനുവദിയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനമെടുത്തത്.












Click it and Unblock the Notifications