കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശനിക്ഷേപം: വ്യാപാരികള്‍ 29ന് പണിമുടക്കും

  • By Ajith Babu
Google Oneindia Malayalam News

Strike
കോഴിക്കോട്: ചില്ലറ വില്പന രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് 29ന് വ്യാപാരികള്‍ പണിമുടക്ക് നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. അടുത്ത മാസം അഞ്ചിനു വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു ചര്‍ച്ച നടത്തും. അതിനുശേഷം മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും നിവേദനം നല്‍കും.

വിദേശ നിക്ഷേപം അനുവദിക്കണമെന്ന വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്. ഒന്നിലധികം ബ്രാന്‍ഡുകളുടെ വില്‍പനയില്‍ 51 ശതമാനവും ഏക ബ്രാന്‍ഡില്‍ 100 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപമാണ് (എഫ്ഡിഐ) അനുവദിക്കുക. ഒരു കുടക്കീഴില്‍ പല ബ്രാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന വാള്‍മാര്‍ട്ട്, ടെസ്‌കോ, കാര്‍ഫോര്‍ തുടങ്ങിയ വന്‍കിട റീട്ടെയ്ല്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ കമ്പോളം തുറന്നുകിട്ടും എന്നതാണ് ഇതിന്റെ അനന്തരഫലം.

പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ചില കോണ്‍ഗ്രസ് മന്ത്രിമാരുടെയും എതിര്‍പ്പ് അവഗണിച്ചാണ് വിദേശ നിക്ഷേപം അനുവദിയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X