കാമുകിയെ പീഡിപ്പിച്ച 24കാരന്‍ അറസ്റ്റില്‍
ചേര്‍ത്തല: വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി എം. ഗിരീഷി (24)നെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.
ചേര്‍ത്തല നഗരത്തിനടുത്തുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയേയും കാമുകനായ ഗിരീഷിനേയും ബുധനാഴ്ചയാണു കാണാതായത്. സ്‌കൂളിലേക്കു പോയ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. മകളെ കാണാതായതായി പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം നടത്തുന്നതിനിടെ യുവാവും പെണ്‍കുട്ടിയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഗിരീഷിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു.












Click it and Unblock the Notifications