ലാല്‍-അഴീക്കോട് തര്‍ക്കം തീര്‍ക്കാന്‍ മുനീര്‍

സിനിമ പ്രവര്‍ത്തകരുടെ യൂനിയനുകളില്‍ നിന്ന് രൂപം കൊണ്ട പ്രശ്‌നങ്ങള്‍ തിലകന്‍-വിനയന്‍ പ്രശ്‌നങ്ങളിലേയ്ക്ക് വളര്‍ന്ന് ഒടുക്കം സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള നിയമയുദ്ധം വരെ എത്തുകയായിരുന്നു. ഇതിനിടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്നും തിലകന്‍ പുറത്തായി, പിന്നീട് താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കപ്പെട്ടു.
മാധ്യമങ്ങള്‍ ഏറ്റു പിടിച്ച തിലകന്‍ പ്രശ്‌നത്തില്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ അഴീക്കോടും ഇടപെടുകയായിരുന്നു. തിലകനെതിരെ ലോബീയിങ് നടത്തുന്നുവെന്ന് ആരോപിച്ച് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മോഹന്‍ലാലുമായ് അഴീക്കോട് വാക്‌പോര് ആരംഭിച്ചത്. തുടര്‍ന്ന് അഴീക്കോടിന് മാനസിക വിഭ്രാന്തിയാണെന്ന് ലാല്‍ പ്രസ്താവിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ലാലിനെതിരെ അഴീക്കോട്മാഷ് കേസ് കൊടുക്കുകയും ചെയ്തു.












Click it and Unblock the Notifications