കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാല്‍-അഴീക്കോട് തര്‍ക്കം തീര്‍ക്കാന്‍ മുനീര്‍

  • By Nisha Bose
Google Oneindia Malayalam News

mohanlal-azhikode
കൊച്ചി: സൂപ്പര്‍താരം മോഹന്‍ലാലും സാംസ്‌കാരിക നായകന്‍ സുകുമാര്‍ അഴീക്കോടും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ മന്ത്രി എംകെ മുനീര്‍ ഇടപെടുന്നു. പ്രശ്‌നം അവസാനിപ്പിക്കാനായി ഇരുവരുമായും മുനീര്‍ ചര്‍ച്ച നടത്തും. മോഹന്‍ലാല്‍ തന്നെ ഫോണില്‍ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്്‌നമേയുള്ളൂവെന്ന് അഴീക്കോട് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അവധിക്കാലം ചെലവഴിയ്ക്കാനായി കുടുംബസമേതം സ്്‌പെയിനില്‍ പോയിരിക്കുന്ന മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് മന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സിനിമ പ്രവര്‍ത്തകരുടെ യൂനിയനുകളില്‍ നിന്ന് രൂപം കൊണ്ട പ്രശ്‌നങ്ങള്‍ തിലകന്‍-വിനയന്‍ പ്രശ്‌നങ്ങളിലേയ്ക്ക് വളര്‍ന്ന് ഒടുക്കം സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള നിയമയുദ്ധം വരെ എത്തുകയായിരുന്നു. ഇതിനിടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്നും തിലകന്‍ പുറത്തായി, പിന്നീട് താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കപ്പെട്ടു.

മാധ്യമങ്ങള്‍ ഏറ്റു പിടിച്ച തിലകന്‍ പ്രശ്‌നത്തില്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ അഴീക്കോടും ഇടപെടുകയായിരുന്നു. തിലകനെതിരെ ലോബീയിങ് നടത്തുന്നുവെന്ന് ആരോപിച്ച് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മോഹന്‍ലാലുമായ് അഴീക്കോട് വാക്‌പോര് ആരംഭിച്ചത്. തുടര്‍ന്ന് അഴീക്കോടിന് മാനസിക വിഭ്രാന്തിയാണെന്ന് ലാല്‍ പ്രസ്താവിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ലാലിനെതിരെ അഴീക്കോട്മാഷ് കേസ് കൊടുക്കുകയും ചെയ്തു.

English summary
Minister MK Muneer to act as middleman in Azhikode-Mohanlal issue.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X