ഈരാറ്റുപേട്ട(കോട്ടയം): അശ്ലീല വീഡിയൊ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത് വിവാദമാവുന്നു. അശ്ലീല വീഡിയൊ ദൃശ്യം പേരുമാറ്റിയാണ് നെറ്റില്‍ ഇട്ടത്. എരുമേലി എന്ന പേരില്‍ ബ്ലൂടൂത്തിലൂടെ മൊബൈലുകളില്‍ പ്രചരിച്ചിരുന്ന വീഡിയൊയ്ക്ക് ഒരു സ്ത്രീയുടെ പേര് നല്‍കി ചിലര്‍ നെറ്റിലിടുകയായിരുന്നു.
തുടര്‍ന്ന് ഈ വീഡിയൊയ്ക്ക് നെറ്റില്‍ വന്‍ പ്രചാരം ലഭിച്ചു. സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാദ വീഡിയൊ നെറ്റിലിട്ടതില്‍ പങ്കുണ്ടെന്ന് കരുതുന്ന ശ്യാം, വിഷ്ണു എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പുറമേ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.