റേഷന്‍ കടയിലെ ആട്ടയില്‍ ചത്ത എലി
തുറവൂര്‍(ആലപ്പുഴ): റേഷന്‍ കടയില്‍ നിന്നും വാങ്ങിയ ആട്ടയില്‍ ചത്ത എലിയെ കണ്ടെത്തി. തുറവൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ തട്ടേഴത്ത് ഭാരതി വാങ്ങിയ ആട്ടയിലാണ് ചത്ത എലിയെ കണ്ടെത്തിയത്.
ഭാരതി പരാതി നല്‍കിയതിനെ തുടര്‍ന്ന് തുറവൂര്‍ പിഎച്ച്‌സിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി എലിയെ കണ്ടെത്തിയ ആട്ട പായ്ക്കറ്റ് വാങ്ങി ചേര്‍ത്തലയിലെ ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.
പനമ്പള്ളികാവിലെ എആര്‍ഡി തൊണ്ണൂറ്റി രണ്ടാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നാണ് ഭാരതി ആട്ട വാങ്ങിയത്. സംഭവത്തെ തുടര്‍ന്ന് തുറവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ റേഷന്‍കട റെയ്ഡ് ചെയ്തു. ഇവിടെ നിന്ന് ആറു പായ്്്ക്കറ്റ് ആട്ട പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ലബോറട്ടറിയിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications