വിഎസ് ബര്‍ലിന്‍ കൂടിക്കാഴ്ച വീണ്ടും

എന്നാല്‍ താന്‍ ബര്‍ലിനെ കണ്ടെങ്കിലും കാപ്പി കുടിച്ച് പിരിയുകയാണുണ്ടായതെന്നാണ് വിഎസ് പറയുന്നത്. ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അഭിവാദ്യം ചെയ്യുകമാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാര്‍ട്ടി വിലക്ക് മറികടന്ന് വിഎസ് ബര്‍ലിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത് പാര്‍ട്ടിയില്‍ വലിയ വിവാദമായിരുന്നു. ബര്‍ലിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്ന പാര്‍ട്ടി വിലക്കിനെ തുടര്‍ന്ന് അന്ന് ഇളനീര്‍ കഴിച്ചു മടങ്ങിയ വി.എസ് പിന്നീട് ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ വരുമെന്ന് ബര്‍ലിന് ഉറപ്പനുല്‍കുകയും ചെയ്തിരുന്നു.
ഈ വിവാദം പിന്നീട് കണ്ണൂരിലെ മറ്റു സിപിഎം നേതാക്കള്‍ ഏറ്റെടുക്കുകയും ബര്‍ലിനെതിരെ പലപ്രസ്താവനകളും നടത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഉരുളയ്ക്കുപ്പേരിയെന്ന മട്ടില്‍ ബര്‍ലിനും തിരിച്ചടിച്ചു.












Click it and Unblock the Notifications