Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാറുകാരനില്‍ നിന്നും അശ്ലീലസിഡി പിടിച്ചെടുത്തു

CDs
അഹമ്മദാബാദ്: പതിനൊന്നാം ക്ലാസുകാരന്റെ പക്കല്‍നിന്നും സ്‌കൂള്‍ അധികൃതര്‍ അശ്ലീല സിഡികള്‍ കണ്ടെടുത്തു. പ്ലസ്ടുക്കാരിയുടെ കയ്യില്‍ നിന്നും അശ്ലീല എംഎംഎസുകളുണ്ടെന്നുകരുതുന്ന ഒരു മൊബൈല്‍ ഫോണും പിടികൂടിയിട്ടുണ്ട്. ഖൊഖ്രയില ജയ് സോമനാഥ് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.

സ്‌കൂളില്‍ ഇത്തരം വസ്തുക്കള്‍ക്ക് നിരോധനമുണ്ട്. കുട്ടികള്‍ക്കിടയില്‍ അശ്ലീല സിഡികളും മറ്റും പ്രചരിക്കുന്നുണ്ടെന്ന് ഒരു രക്ഷിതാവ് വിവരം നല്‍കിയതിനെത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അശ്ലീല സിഡികളും മൊബൈല്‍ ഫോണും കണ്ടെത്തിയത്.

സിഡി കണ്ടെടുത്തതിന് പിന്നാലെനടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ഇത്തരം അശ്ലീല വീഡിയോകള്‍ കാണുന്നത് പതിവാണെന്ന് ആണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സുഹൃത്ത് വഴിയാണത്രേ ഇത്തരം സിഡികള്‍ കിട്ടുന്നത്. അശ്ലീലചിത്രങ്ങള്‍ക്ക് താന്‍ അടിമപ്പെട്ടിരിക്കുകയാണെന്നും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും കുട്ടിയെ പുറത്താക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. മറ്റുകുട്ടികളിലേയ്ക്കും ഈ ദുശ്ശീലം പടരരുതെന്ന് കരുതിയാണ് ഇത്തരത്തില്‍ നടപടിയെടുക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കണ്ടെടുത്ത മൊബൈല്‍ ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായിട്ടില്ല. അതിനാല്‍ അധികൃതര്‍ക്ക് ഇത് പരിശോധിക്കാനും കഴിഞ്ഞിട്ടില്ല. പാസ് വേര്‍ഡ് നല്‍കാന്‍ കുട്ടി വിസമ്മതം പ്രകടിപ്പിച്ചതില്‍ അധികൃതര്‍ക്ക് സംശയമുണ്ട്, ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ഉണ്ടാകുമെന്നാണ് അധ്യാപകരും മറ്റും കരുതുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും വിവരമറിയിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+