എല്ലാം ലഖ്‌നൊവിലെ ആന തിന്നുന്നു: രാഹുല്‍

യുപിയിലെ പാവപ്പെട്ടവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ ലഖ്‌നൊവിലെ ആന തിന്നുതീര്‍ക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ആ ആനയെ ജനങ്ങള്‍ തുരത്തുമെന്നും രാഹുല്‍ പറഞ്ഞു.
മായാവതിയുടെ പാര്‍ട്ടിയായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമാണ് ആന. മായവാതി ആനയുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്കായി അനുവദിക്കുന്ന ഫണ്ടു മുഴുവന്‍ 'ആന' തിന്നു തീര്‍ക്കുകയാണെന്നും അതിനാല്‍ അവ ജനങ്ങളിലെത്തുന്നില്ലെന്നുമാണ് രാഹുല്‍ ആരോപിച്ചിരിക്കുന്നത്.
പാവപ്പെട്ട കര്‍ഷകര്‍ സ്വന്തം അവകാശങ്ങള്‍ക്കായി സമരം നടത്തുമ്പോള്‍ സര്‍ക്കാര്‍ അവരെ നക്‌സലുകളാക്കി മുദ്രകുത്തുകയാണ്. മായയുടെ സര്‍ക്കാറിന് കീഴില്‍ ജനങ്ങള്‍ക്ക് നീതിലഭിയ്ക്കുന്നില്ല. പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ വാഴ്ചയാണ്.












Click it and Unblock the Notifications