മുംബൈ ക്രോഫോര്‍ഡ് മാര്‍ക്കറ്റില്‍ തീപിടുത്തം

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണു തീപിടുത്തമുണ്ടായത്. രണ്ടു ഡസനോളം ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണു തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അഞ്ചു നിലകളുള്ള സഹാറ ഷോപ്പിങ് കോംപ്‌ളക്‌സ് പൂര്‍ണമായും കത്തി. മനീഷ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 280 ഓളം കടകള്‍ കത്തി നശിച്ചതായാണ് പ്രാഥമിക വിവരം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
മുംബൈയിലെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റുകളിലൊന്നാണ് ക്രോഫോര്‍ഡ് മാര്‍ക്കറ്റ്. വീതികുറഞ്ഞ വഴികളാണ് ഇവിടേയ്ക്കുള്ളത്, ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. തീപടരുന്നത് നിയന്ത്രണ വിധേയമാക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്ന് മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ പറഞ്ഞു.












Click it and Unblock the Notifications