ചെന്നൈ: ചീട്ടുകളിയിലുള്‍പ്പെടുന്ന റമ്മിയെ നിയമവിരുദ്ധമായ ചൂതാട്ടത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. 13 ചീട്ടുകള്‍ ഉപയോഗിച്ച് കളിക്കുന്ന റമ്മി ബുദ്ധിവികാസത്തിന് വഴിയൊരുക്കുമെന്നും കോടതി നിരീക്ഷിച്ചു.
റമ്മി പന്തയംവച്ചാണ് കളിക്കുന്നതെങ്കില്‍പ്പോലും അതിനെ നിയമവിരുദ്ധമായി കാണാനാകില്ലെന്നും ജസ്റ്റിസ് രാജശേഖരന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ചെന്നൈ ത്യാഗരാജനഗറിലെ മഹാലക്ഷ്മി സാംസ്‌കാരികകേന്ദ്രം സെക്രട്ടറി നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവ്. മഹാലക്ഷ്മി സാംസ്‌കാരിക കേന്ദ്രത്തില്‍ റമ്മി കളിച്ച 58 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറി ഹര്‍ജി നല്‍കിയത്.
Extending a winning hand to card-lovers, the Madras high court (HC) has held that rummy is a game of skill and playing it with or without stakes is just fine