കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് ലയനമില്ല, ഒന്നാണെന്ന് അറിയിയ്ക്കും

  • By Lakshmi
Google Oneindia Malayalam News

League Flag
ദില്ലി: സംസ്ഥാന മുസ്ലീം ലീഗും ദേശീയ മുസ്ലീം ലീഗും ലയിക്കില്ല. ലയന പ്രമേയം അംഗീകരിക്കാനായി ശനിയാഴ്ച നടക്കാനിരുന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിന് തൊട്ടുമുമ്പായി ചേര്‍ന്ന യോഗത്തിലാണ് ഇരു പാര്‍ട്ടികളും ലയിക്കേണ്ടെന്ന ധാരണയുണ്ടായത്.

ലയിക്കുന്നതിന് പകരം ഐയുഎംഎല്ലും കേരള സംസ്ഥാന മുസ്‌ലിം ലീഗും ഒന്നാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇരു പാര്‍ട്ടികളും ലയിച്ചാല്‍ കോണി ചിഹ്നം നഷ്ടമാവുമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ലയനം ഉപേക്ഷിക്കാന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന.

രാവിലെ ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ലീഗ് ദേശീയ എക്‌സിക്യുട്ടീവ് യോഗം ചേരുന്നതിന് മുന്നോടിയായി കേരള ഹൗസില്‍ കുഞ്ഞാലിക്കുട്ടിയുടെ മുറിയില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടികള്‍ ലയിക്കേണ്ടെന്ന് തീരുമാനമുണ്ടായത്.

കേന്ദ്ര മന്ത്രിയും ഐയുഎംഎല്‍ പ്രസിഡന്റുമായ ഇ.അഹമ്മദിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലീഗ് നേതൃത്വത്തിന് നോട്ടീസ് അയച്ചിരുന്നു. മറ്റൊരു പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത മുസ്‌ലിം ലീഗ് കേരള സ്‌റ്റേറ്റ് കമ്മിറ്റി(എം.എല്‍.കെ.എസ്.സി)യുടെ സീറ്റില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതാണ് ചോദ്യം ചെയ്യപ്പെട്ടത്.

ജനപ്രാതിനിധ്യ നിയമം 29 എ ചട്ടപ്രകാരം തിരഞ്ഞെടുപ്പു കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ടു പാര്‍ട്ടികളില്‍ ഒരേ സമയം ഒരാള്‍ക്ക് അംഗമാകാന്‍ കഴിയില്ല. ഇതിനെ മറികടക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു രണ്ടുപാര്‍ട്ടികളും ലയിക്കുകയെന്ന തീരുമാനമുണ്ടായത്.

English summary
Muslim league state fraction won't be merge with its national unit. League leaders decided to inform the Election Commission that two parties are one,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X