കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍ സംഘത്തിന് മര്‍ദ്ദനം

  • By Super
Google Oneindia Malayalam News

Indiavision
കാസര്‍കോട്: ഇന്ത്യാവിഷന്‍ ചാനലിന്റെ വാര്‍ത്താസംഘത്തെ എആര്‍ പൊലീസ് മര്‍ദ്ദിച്ചു. കാസര്‍ക്കോട്ടെ വിദ്യാനഗറിനടുത്തുള്ള പാറക്കട്ട എആര്‍ ക്യാമ്പിനടുത്താണ് സംഭവം നടന്നത്. ചാനലിന്റെ കാസര്‍ക്കോട് ലേഖിക ഫൗസിയ മുസ്തഫ(24) ക്യാമറാമാന്‍ കെ.സുബിത്ത്(23), െ്രെഡവര്‍ അബ്ദുള്‍സലാം(32) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മൂന്ന് പേരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഉളിയത്തടുക്ക ജയ്മാത സ്‌കൂളിലേക്ക് എ.ആര്‍ ക്യാമ്പില്‍നിന്ന് പോലീസ് വാഹനങ്ങളില്‍ കുട്ടികളെ ദിവസവും കൂട്ടിക്കൊണ്ടുവരുന്ന വാര്‍ത്ത ചിത്രീകരിക്കാനാണ് ഇന്ത്യാവിഷന്‍ സംഘം എത്തിയത്.

സ്‌കൂളില്‍ ചെന്ന് ചിത്രമെടുത്തശേഷം തിരിച്ചുവരുമ്പോള്‍ പൊലീസുകാര്‍ വാഹനത്തില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ചാനല്‍ പ്രവര്‍ത്തകര്‍ പറയുന്നു. അസഭ്യം പറഞ്ഞെന്നും ഇവര്‍ പറയുന്നു.

മഫ്തിയിലെത്തിയ പോലീസുകാരാണ് മര്‍ദിച്ചതെന്ന് ഫൗസിയ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും മര്‍ദിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. മര്‍ദനത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

English summary
Cops of Kasarcode AR Camp attacked Indiavision channel news team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X