കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലും കോട്ടയത്തും ഭൂചലനം

  • By Lakshmi
Google Oneindia Malayalam News

Earthquake
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ സംബന്ധിച്ച ആശങ്കകള്‍ കനക്കുന്നതിനിടെ ഇടുക്കി ജില്ലയില്‍ വീണ്ടും ഭൂചലനം.

നവംബര്‍ 26ന് ശനിയാഴ്ച പുലര്‍ച്ചെ നാലു തവണയാണു നേരിയ തോതില്‍ ഭൂചലനങ്ങള്‍ ഉണ്ടായത്. ഉപ്പുതറ, വളകോട് , മൂലമറ്റം , ചപ്പാത്ത് എന്നിവടങ്ങളിലാണു ഭൂചലനങ്ങള്‍ ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോട്ടയം ജില്ലയിലെ പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു.

പുലര്‍ച്ചെ 3.14നാണ് ആദ്യചലനമുണ്ടായത് പിന്നീട് 3.20നും 5.30നും 5.55നും തുടര്‍ചലനങ്ങലുണ്ടായി. ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. പിന്നീട് 2.9, 1.4, 1.7 തീവ്രതകളിലാണ് ഭൂചലനങ്ങള്‍ ഉണ്ടായത്.

ചലനത്തിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍പറയുന്നുണ്ട്. ഇടുക്കിയില്‍ തുടര്‍ ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും ഭൗമശാസ്ത്ര വിദഗ്ധന്‍ ജോണ്‍ മത്തായി പറഞ്ഞിട്ടുണ്ട്.

ഇതിന് മുമ്പുണ്ടായ ചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ രൂപപ്പെടുകയും നേരത്തേയുണ്ടായിരുന്ന വിള്ളലുകള്‍ വലുതാവുകയും ചെയ്തത് ആശങ്ക കൂട്ടിയിരിക്കുകയാണ്. പുതിയ അണക്കെട്ട് നിര്‍മ്മിക്കലാണ് അപകടമൊഴിവാക്കാനുള്ള ഏകമാര്‍ഗമെന്ന കേരളത്തിന്റെ നിലപാടിനെ തമിഴ്‌നാട് ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുകയാണ്.

നേരത്തേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരുസംസ്ഥാനങ്ങളും ചര്‍ച്ച തുടരാനുള്ള അന്തരീക്ഷമുണ്ടാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടില്ലെന്ന് ശനിയാഴ്ച കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Mild tremore jolted Idukky and Kottayam by early morning today,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X