കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം: ആശങ്കവേണ്ടെന്ന് ഉമ്മന്‍ചാണ്ടി

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
പത്തനംതിട്ട: തമിഴ്‌നാടിന് വെള്ളം നല്‍കുക ഒപ്പം കേരളത്തിന് സുരക്ഷയുണ്ടാക്കുക എന്നതാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇടുക്കിയിലുണ്ടാകുന്ന ഭൂചലനങ്ങളില്‍ ആശങ്ക വേണ്ടെന്നും രണ്ട് ദിവസത്തിനകം വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു. അതേസമയം തീവ്രതയേറിയ ചലനങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സെസ് അധികൃതര്‍ പറയുന്നത്. ഇനിയും ചെറുചലനങ്ങളുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ വികാരം തമിഴ്‌നാട് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ അണക്കെട്ടില്‍നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. അതുപോലെ ഇപ്പോഴത്തെ ജലനിരപ്പ് 136 അടിയില്‍ നിന്ന് കുറയ്‌ക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. തിങ്കളാഴ്ച മന്ത്രി പി.ജെ ജോസഫും താനും പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ദുരന്തനിവാരണ കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

English summary
CM Oommen Chandy said that publuic shouldn't be panic over the earthquake at Idukky and Kottayam. And he also said that Kerala will ensure water for Tamil Nadu it a new dam will be builed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X