കൊടിയത്തൂര്‍ കൊല: 2പേര്‍കൂടി അറസ്റ്റില്‍

കൊടിയത്തൂര്‍ വില്ലേജ് ഓഫിസിനു സമീപത്തുള്ള ഒരു വീട്ടില്‍ ഷഹീദ് ബാവ ഇടയ്ക്കിടെ ചെല്ലുന്നതായി ആരോപിച്ചാണ് സദാചാര പൊലീസ് ചമഞ്ഞ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചതും മരണത്തിനിടയായതും.
വടകര റൂറല്‍ പൊലീസ് സൂപ്രണ്ട് നീരജ് കുമാര്‍ ഗുപ്തയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ കേസില്‍ പൊലീസിന് നിര്‍ണായക വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. കേസില്‍ ഗൂഡാലോചന നടന്നതുസംബന്ധിച്ചാണ് പൊലീസിന് വിവരം കിട്ടിയത്.
കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പത്തുപേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗൂഡാലോചന നടന്നതായി പൊലീസിന് വ്യക്തമായത്. ആകെ പതിനഞ്ച് പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിനോടകം പത്തു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.












Click it and Unblock the Notifications