Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ പുറത്താക്കാന്‍ ശ്രമം നടന്നു: സുരേഷ് ഗോപി

Suresh Gopi
തിരുവനന്തപുരം: തന്നെ ചലച്ചിത്രരംഗത്തുനിന്നും പുറത്താക്കാന്‍ ശ്രമമുണ്ടായെന്ന് നടന്‍ സുരേഷ് ഗോപി. മദ്യമാഫിയയ്‌ക്കെതിരെ പ്രസംഗിച്ചതിനാണ് തന്നെ പുറത്താക്കാന്‍ ശ്രമം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണയുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി.

പഞ്ചായത്തീരാജ് നഗരപാലികാ നിയമങ്ങളില്‍ നിന്ന് റദ്ദ് ചെയ്ത മദ്യനിരോധന വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. യുഡിഎഫ് ഉപസമിതി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകളില്‍ ഈ കാര്യവും ഉണ്ട്. ഇത് പരിഗണിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് സത്യാഗ്രഹം അവസാനിപ്പിച്ചത്.

മദ്യനയം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+