Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിഎ പ്രസിഡന്റ് അധ്യാപികയെ അപമാനിച്ചു

വൈപ്പിന്‍: ഹയര്‍ സെക്കന്‍ഡറി അധ്യാപികയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അശ്ലീലം പറഞ്ഞ് അപമാനിക്കുകയും ചെയ്‌തെന്ന് പരാതി. എറണാകുളം ജില്ലയിലെ വൈപ്പിന് അടുത്ത് ഇളങ്കുന്നപ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിവാദസംഭവമുണ്ടായിരിക്കുന്നത്.

അധ്യാപിക നല്‍കിയ പരാതിപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. ഇക്കാര്യം കാണിച്ച് ആലുവ റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിയ്ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലത്രേ.

തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും വിഷയം എത്തി. ഇപ്പോള്‍ പ്രശ്‌നത്തില്‍ സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെട്ടിരിക്കുകയാണ്.

സ്‌കൂളിലെ പിടിഎ പ്രസിഡന്റാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്, പ്രിന്‍സിപ്പലിന്റെ പിന്തുണയോടെയാണ് ഇയാള്‍ ഇത് ചെയ്തതെന്നും ആരോപണമുണ്ട്.

സ്‌കൂളിലെ ഒരും സംഘം കുട്ടികള്‍ സഹപാഠിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയതും ഇവരെ ഒരുകട്ടമാളുകള്‍ വളഞ്ഞുവച്ച് സദാചാരപൊലീസ് കളിച്ചതുമാണ് സംഭവത്തിന്റെ തുടക്കം. കുട്ടികള്‍ തെറ്റുകാരല്ലന്ന് സംഭവസ്ഥലത്തെത്തിയ പൊലീസിന് വ്യക്തമായിരുന്നു.

എന്നാല്‍ പിന്നീട് സ്‌കൂളില്‍ വച്ച് ഇക്കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടികളെ പിടിഎ പ്രസിഡന്റ് അശ്ലീലം പറയുകയും ശകാരിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തില്‍ കുട്ടികള്‍ക്കൊപ്പം നിന്നതിനാണത്രേ അധ്യാപികയെ ഇരയാക്കിയിരിക്കുന്നത്.

കുട്ടികളെ വഴിയില്‍ തടഞ്ഞവരുടെ സംഘത്തില്‍ പെട്ടവരെ സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപകിയെ ആക്രമിക്കാനും പിറ്റിഎ പ്രസിഡന്റ് തുന്നിഞ്ഞെന്ന് പരാതിയിലുണ്ട്.

പട്ടിക ജാതി വര്‍ഗ പീഡനം, സ്ത്രീ പീഡനം, തൊഴില്‍ സ്ഥലത്ത് സ്ത്രീ ജീവനക്കാരിയെ ലൈംഗികച്ചുവയുള്ള വാക്കുകള്‍ പറഞ്ഞ് അപമാനിക്കല്‍ എന്നിവയെല്ലാം ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുക്കേണ്ട കുറ്റങ്ങളായിട്ടും സ്‌റ്റേഷനില്‍ നിന്നുതന്നെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+