ഡിസംബര്‍ ഒന്നിന് ഭാരതബന്ദ്
ദില്ലി: ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നിനു ഭാരതബന്ദ് സംഘടിപ്പിക്കുന്നു. സമരത്തിന് സിപിഎം, സിപിഐ അടക്കമുള്ള ഇടതുസംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ ലക്ഷകണക്കിനു വരുന്ന ചില്ലറവില്‍പ്പനക്കാരെ പെരുവഴിയിലാക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയുള്ള പ്രക്ഷോഭപരിപാടികളില്‍ സജീവമായി പങ്കെടുക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇതിനകം സംസ്ഥാനഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്കു സാധനം കിട്ടും, കര്‍ഷകര്‍ മികച്ച വില ലഭിക്കും, വിതരണത്തിനിടെയുള്ള നഷ്ടം കുറയും, പണപ്പെരുപ്പം തടയും, നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും തുടങ്ങി വിദേശ നിക്ഷേപം അനുവദിക്കുന്നതുകൊണ്ട് മെച്ചങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തികാട്ടുന്ന കാര്യങ്ങളെല്ലാം ശുദ്ധ അസംബന്ധങ്ങളാണ്. ഇന്ത്യന്‍ ജനങ്ങളെ ചൂഷണം ചെയ്തു കൊള്ളലാഭം നേടാന്‍ കുത്തകകളായ വാള്‍മാര്‍ട്ടിനും കാരിഫോറിനും വാതില്‍ തുറന്നുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സമരത്തിനു സകല പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് സിപിഐ അറിയിച്ചു.












Click it and Unblock the Notifications