വിദേശനിക്ഷേപം കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കും: തരൂര്‍

മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖല എല്ലാ കമ്പനികള്‍ക്കുമായി തുറന്നുകൊടുക്കുന്നത് രാജ്യത്ത് കൂടുതല്‍ വിദേശനിക്ഷേപം കൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്ക് മുമ്പെ വിപണി തുറന്നു കൊടുത്ത നിരവധി രാജ്യങ്ങളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്-അഹമ്മദാബിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും കേരളത്തില്‍ നിന്നുള്ള എംപിയുമായ തരൂര്‍.
കൂടുതല്‍ മൂലധനം വരുന്നു, കൂടുതല്‍ സ്ഥാപനങ്ങള്‍ വരുന്നു, കൂടുതല്‍ വില്‍പ്പകേന്ദ്രങ്ങള്‍ വരുന്നു, ഇതെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ആളുകള്‍ വേണ്ടേ? അതിനര്‍ത്ഥം കൂടുതല്‍ പേര്‍ക്ക് ജോലികിട്ടുമെന്നു തന്നെയാണ്.
തീര്‍ച്ചയായും രാജ്യത്തെ ചെറുകിട കച്ചവടക്കാതെ കുറച്ചുകാലം ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. അവരുടെ നിലപാടുകളില്‍ മാറ്റം വരുത്താനും വിദേശകമ്പനികളുടെ കടന്നു വരവ് സഹായിക്കും. ഒരു കാര്യമുറപ്പാണ്. ചിലര്‍ക്ക് ചിലതെല്ലാം നഷ്ടപ്പെടുമെങ്കിലും ഈ തീരുമാനം കൊണ്ട് മെച്ചമുണ്ടാവുക ഭൂരിപക്ഷത്തിനു തന്നെയാണ്.












Click it and Unblock the Notifications