Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയാഭ്യര്‍ഥന തള്ളിയ 17കാരിയെ കുത്തി

Blood
കന്‍കിനാര: പ്രണയാഭ്യര്‍ഥന നിരസിച്ച 17കാരിയെ പൊതുജനമധ്യത്തില്‍ വച്ച് കുത്തിപരിക്കേല്‍പ്പിച്ചു. പശ്ചിമ ബംഗാളിലെ കാന്‍കിനാര ബസാറില്‍ രാവിലെ 6.30ഓടെയാണ് സംഭവം നടന്നത്. വഴിയരുകിലെ ടാപ്പില്‍ നിന്ന് വെള്ളമെടുക്കാനെത്തിയ പെണ്‍കുട്ടിയോട് ചോട്ടു(22) എന്ന യുവാവ് മോശമായി പെരുമാറുകയായിരുന്നു.

യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ പെണ്‍കുട്ടി ഇയാളോട് തട്ടിക്കയറി. ഉടന്‍ തന്നെ ചോട്ടു കത്തിയെടുത്ത് പെണ്‍കുട്ടിയെ കുത്തി. ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും പ്രതി രക്ഷപെട്ടു.

പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയോട് ചോട്ടു പലപ്പോഴും വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് ഇയാളെ ഇഷ്ടമായിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറയുകയും ചെയ്തിരുന്നു. യുവാവ് തന്റെ മകളെ ശല്യപ്പെടുന്ന കാര്യമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ യുവാവിന്റെ വീട്ടില്‍ ഇക്കാര്യംഅറിയിച്ചിരുന്നു

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+