ഇടുക്കിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

അതേസമയം മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ വൈകിട്ട് ആറുമുതല്‍ ഉപ്പുതറ ചപ്പാത്തില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ് ബഹുജനറാലികളും നടത്തും.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെട്ട് വണ്ടിപ്പെരിയാറില്‍ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മൗനജാഥ നടത്തി. മൂവായിരത്തിലധികം സ്ത്രീകള്‍ ജാഥയില്‍ പങ്കെടുത്തു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയേത്തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പുയര്‍ന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിനുള്ള ആശങ്ക കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാന്‍ ജലവിഭവ മന്ത്രി പിജെ ജോസഫും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തിങ്കളാഴ്ച ദില്ലിയ്ക്ക് പോവും. പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെടും.












Click it and Unblock the Notifications