മുല്ലപ്പെരിയാര്‍:തിരുവഞ്ചൂരും ജോസഫും ദില്ലിയ്ക്ക്

മുല്ലപ്പെരിയാറിന്റെ ഇപ്പോഴത്തെ ഭീതിജനകമാണ്. 35 ലക്ഷം ജനങ്ങളുടെ ജീവനാണ് അപകടത്തിലായിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ ഇതു മനസ്സിലാക്കണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുട്ടനാട്ടില്‍ പറഞ്ഞു. പുതിയ ഡാം നിര്‍മിക്കുകയല്ലാതെ മാര്‍ഗമില്ല. ഇക്കാര്യത്തില്‍ കേരളം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം അണക്കെട്ടു തകര്‍ന്ന് നാലു ജില്ലകള്‍ ഒലിച്ചുപോയാല്‍ അവിടെ പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ കേരളം അനുവദിക്കുമെന്നു തമിഴ്‌നാട് സ്വപ്നത്തില്‍ പോലും കരുതേണ്ടെന്നു മന്ത്രി പിജെ ജോസഫ് പറഞ്ഞു. തേനി മുതല്‍ ശിവഗംഗ വരെയുള്ള അഞ്ചു ജില്ലകളിലെ കൃഷിയാണ് അതോടെ തമിഴ്‌നാടിനു നഷ്ടപ്പെടാന്‍ പോകുന്നത്. പിടിവാശിയും രാഷ്ട്രീയ മത്സരവും തമിഴ്‌നാട് ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം റിക്ടര്‍ സ്‌കെയിലില്‍ 2.7 വരുന്ന ഭൂചലനമാണ് രേഖപ്പെടുത്തിയത്. റിക്ടര്‍സ്‌കെയിലില്‍ 6.5 വരുന്ന ഭൂചലനമുണ്ടായാല്‍ ഡാമിന്റെ അടിത്തറ തകരും. തമിഴ്‌നാടിന് കൃഷി ആവശ്യത്തിനുള്ള ജലവിതരണത്തില്‍ കുറവുവരാത്ത സാഹചര്യത്തില്‍ കേരളത്തിലെ മൂന്ന് ജില്ലകളിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ ഡാം പണിയുന്നതിന് കേന്ദ്രം അനുമതി തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു.












Click it and Unblock the Notifications