ദില്ലി: കേരളത്തിലെ ജനങ്ങള്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോളം വിവേവക ശൂന്യരല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ. മലയാളികള്‍ വിവേകശൂന്യരല്ലാത്തതിനാലാണ് വിഎസിന് അടികിട്ടാത്തത്.
ശരദ് പവാറിനെ ആക്രമിച്ചതിനെ അനുകൂലിച്ചു കൊണ്ടുള്ള വിഎസിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പ്രകോപനപരവുമാണെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി ശരദ് പവാറിന് തല്ലുകിട്ടിയതു പോലുള്ള അനുഭവം മുഖ്യമനന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും കൂട്ടര്‍ക്കും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നുള്ള വിഎസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിഷ്ണുനാഥ്.