മുല്ലപ്പെരിയാര്‍: ജലനിരപ്പ് വീണ്ടുമുയര്‍ന്നു

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയേത്തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങളുടെ ആശങ്കയും കൂടിയിട്ടുണ്ട്. അതേസമയം അണക്കെട്ടിന്റെ അവസ്ഥയെ കുറിച്ച് പഠിക്കാനായി ഭൗമശാസ്ത്രജ്ഞരുടെ സംഘം ഇടുക്കിയിലെത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിനുള്ള ആശങ്ക കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാന്‍ ജലവിഭവ മന്ത്രി പിജെ ജോസഫും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തിങ്കളാഴ്ച ദില്ലിയ്ക്ക് പോവും. പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെടും.












Click it and Unblock the Notifications