കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക വിമാനത്താവളമൊഴിയണം: പാകിസ്താന്‍

Google Oneindia Malayalam News

Nato
ഇസ്ലാമാബാദ്: അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നാറ്റോ സേന നടത്തിയ ആക്രമണത്തില്‍ 28 സൈനികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാനിലേക്കുള്ള വിതരണറൂട്ടുകള്‍ അടച്ച പാകിസ്താന്‍ രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും അമേരിക്കയെ വിലക്കാനും തീരുമാനിച്ചു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് പ്രതിരോധ സമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബലൂചിസ്താനിലുള്ള ഷംസി വിമാനത്താവളത്തില്‍ നിന്ന് 15 ദിവസം കൊണ്ട് ഒഴിയാനാണ് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ അമേരിക്ക, നാറ്റോ, ഐഎസ്എഫ്എ(ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സ്) ഏജന്‍സികളുമായി സൈനിക, രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാറ്റോ സേന പാകിസ്താന്‍ ചെക്ക് പോസ്റ്റുകളില്‍ നടത്തിയ ആക്രമണങ്ങളുടെ പരിപൂര്‍ണ ഉത്തരവാദിത്തമേറ്റെടുത്ത പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി കടുത്ത തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

അതേ സമയം സൈന്യം പുറത്തുവിട്ട കണക്കുപ്രകാരം മരണസംഖ്യ 24 മാത്രമാണ്. അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലുള്ള ഗോത്രവര്‍ഗ്ഗമേഖലകളാണ് ലോക തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അതുകൊണ്ട് ഇത്തരമൊരു ആക്രമണത്തെ അബദ്ധമായി കാണാനാവില്ലെന്ന നിലപാടാണ് പാകിസ്താനിലുള്ള പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്.

English summary
Pakistan will ask the US to stop using one of its key air base after a NATO air raid on one of the country’s border checkposts left at least 28 soldiers dead, the government said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X