ഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ വില്‍ക്കുന്നു

യൂസര്‍മാരുടെ രാഷ്ട്രീയം, സെക്‌സ്, വിശ്വാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നീ കാറ്റഗറികളിലായി തിരിച്ച് വിവിധ പരസ്യസ്ഥാപനങ്ങള്‍ കൈമാറുന്നതായി സണ്‍ഡേ ടെലിഗ്രാഫാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടുകൂടിയാണ് ഫേസ്ബുക്ക് ഇത് സാധ്യമാക്കുന്നത്.
യൂറോപ്യന്‍ കമ്മീഷന്‍ ഫേസ്ബുക്കിന്റെ ഈ നടപടിക്കെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു. യൂസര്‍മാരുടെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ പരസ്യങ്ങള്‍ കടന്നുവരാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ അത് പ്രാവര്‍ത്തികമായിട്ടില്ല.
എന്നാല്‍ ഇത്തരത്തില്‍ ഡാറ്റകള്‍ വില്‍ക്കുന്നില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളുടെ പേരുവിവരങ്ങള്‍ ഒരിയ്ക്കലും പുറത്തുവിടാറില്ല. അതു പോലെ യൂസര്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് വില്‍ക്കാറുമില്ല.












Click it and Unblock the Notifications