സ്വര്‍ണം പവന് 21360

സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്നു പിന്‍വാങ്ങി സ്വര്‍ണം വാങ്ങികൂട്ടാന്‍ ശ്രമിക്കുന്നതാണ് വിലവര്‍ധനവിനു പ്രധാന കാരണമെന്നു കരുതുന്നു. ആഗോളവിപണിയിലെ മൊത്തം സ്വര്‍ണവില്‍പ്പനയില്‍ അന്‍പത് ശതമാനത്തോളം നിക്ഷേപത്തിനുവേണ്ടിയാണെന്ന് സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
പക്ഷേ, ഓഹരി വിപണിയില്‍ നിന്നു ലാഭമെടുത്ത് ശീലിച്ച നിക്ഷേപകര്‍ സ്വര്‍ണവില വര്‍ധിക്കുന്നതിനനുസരിച്ച് വിറ്റൊഴിവാക്കി ലാഭമെടുക്കാന്‍ ശ്രമിക്കും. വില്‍പ്പനക്കാരുടെ എണ്ണം കൂടുമ്പോള്‍ സ്വാഭാവികമായി അത് സ്വര്‍ണവിലയെ താഴോട്ടുവലിക്കുകയും ചെയ്യും. കഴിഞ്ഞ കുറെ ദിവസമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാവാനുള്ള കാരണവും ഇതു തന്നെയാണ്.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ അതേ സമയത്ത് ഓഹരി വിപണിയുടെ ചലനങ്ങളും നിരീക്ഷിക്കുന്നത് നല്ലതാണ്. വിപണി വ്യക്തമായ നേട്ടത്തിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം സ്വീകരിച്ച എല്ലാവരും കൂടുതല്‍ ലാഭത്തിനായി ഓഹരി വിപണിയിലേക്ക് തിരിച്ചെത്തും.












Click it and Unblock the Notifications