കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ വണ്‍ ഡേ ട്രിപ്പ്

Google Oneindia Malayalam News

Stock-exchange-dalal-street
മുംബൈ: യൂറോപ്യന്‍ പ്രതിസന്ധിക്കുപരിഹാരമാകുമെന്ന നേരിയ പ്രതീക്ഷ ഉദിച്ചതോടെ ഓഹരി വിപണികളെല്ലാം ശക്തമായ തിരിച്ചുവരവ് നടത്തി. ഗ്രീസിനു പിറകെ കടക്കെണിയിലേക്ക് വീണ ഇറ്റലിക്ക് വായ്പ അനുവദിക്കാമെന്ന ഐഎംഎഫിന്റെ പ്രസ്താവനയാണ് ആഗോളവിപണിയില്‍ പച്ചക്കത്തിച്ചത്. സെന്‍സെക്‌സ് 471.70 പോയിന്റുയര്‍ന്ന് 16167.13ലും നിഫ്റ്റി 141.25 വര്‍ധിച്ച് 4851.30ലും ക്ലോസ് ചെയ്തു.

സാങ്കേതികമായി 4775നുമുകളിലേക്ക് പോയാല്‍ നിഫ്റ്റി നേട്ടമുണ്ടാക്കുമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, നിര്‍ണായകമായ 4870ഉം 4940ഉം മറികടക്കാന്‍ കഴിയാത്തിടത്തോളം കാലം നിഫ്റ്റിയില്‍ നിന്ന് അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. അതേ സമയം 5050ഉം മറികടന്ന് മുന്നേറാനായാല്‍ മാത്രമേ വിപണി തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഒരു പരിധിവരെ ഉറപ്പിച്ചുപറയാനാവൂ.

പക്ഷേ, യൂറോപ്യന്‍ പ്രതിസന്ധിക്ക് അത്രവേഗം പരിഹാരം ലഭിക്കില്ലെന്നാണ് ഗ്ലോബല്‍ സ്റ്റാറ്റജി ഓഫ് ഇന്‍വെസ്റ്റെക് അസെറ്റ് മാനേജ്‌മെന്റിന്റെ അഭിപ്രായം. പ്രതിസന്ധി ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കാനും കൂടുതല്‍ രാജ്യങ്ങള്‍ യൂനിയന്‍ വിടാനുമുള്ള സാധ്യതയാണ് അവര്‍ കാണുന്നത്.

ഹിന്‍ഡാല്‍കോ, ഐഡിഎഫ്‌സി, എസിസി, ടാറ്റാ മോട്ടോര്‍സ്, സെസാ ഗോവ കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കാളക്കൂറ്റന്മാരുടെ ഈ കുതിപ്പിനിടയിലും ബജാജ് ഓട്ടോ, ഹിറോ മോട്ടോര്‍സ് കമ്പനികളുടെ ഓഹരികള്‍ക്ക് ചെറിയ നഷ്ടം സംഭവിച്ചു.

വിപണി മൂലധനത്തില്‍ മുന്നിലുള്ള റിലയന്‍സ് 29 പോയിന്റും ഒഎന്‍ജിസി 9.80 പോയിന്റും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 86.20 പോയിന്റും ഐസിഐസിഐ 30.80 പോയിന്റും കോള്‍ ഇന്ത്യ 13.45 പോയിന്റും ടാറ്റാ സ്റ്റീല്‍ 12.80 പോയിന്റും വര്‍ധിച്ചു.

English summary
The Bombay Stock Exchange benchmark Sensex today rallied 472 points to regain the crucial 16,000 mark after a week amid firm global markets and investor hopes of more economic reforms following the government move to allow FDI in multi-brand retail. The Sensex, which touched two-year low last week under tremendous selling pressure, spurted 471.70 points, or 3.01 per cent to 16,167.13. The gauge had fallen below 16,000 level on November 21. On similar lines, the broad-based National Stock Exchange index Nifty shot up 141.25 or 3 per cent to 4,851.30 led by blue-chips like Reliance Industries, Infosys, Tata Motors, Tata Steel and Tata Consultancy Services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X