28കാരന്റെ വയറ്റില്‍ 6കിലോ ഇരുമ്പ്

28കാരനായ കുലശേഖര്‍ സിംഗിന്റെ വയറ്റില്‍ നിന്നാണ് 421 നാണയങ്ങള്‍, മൂന്ന് താക്കോലുകള്‍, എയര്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന 197 ചെറിയ വെടിയുണ്ടകള്‍, 19 ബോള്‍ട്ടുകള്‍ എന്നിവ നീക്കം ചെയ്തത്. സൃഷ്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഇരുമ്പ് സാധനങ്ങള്‍ നീക്കം ചെയ്തത്.
കുലശേഖറിന് സ്‌ക്രീസോഫീനിയ എന്ന അസുഖം ഉള്ളതായി സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇരുമ്പ് വസ്തുക്കള്‍ ഭക്ഷിക്കുന്നതിനായി തോന്നുന്ന ഒരു അവസ്ഥയാണിത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന യുവാവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ശസ്ത്രക്രിയ തുടങ്ങിയപ്പോള്‍ കുറച്ച് സാധനങ്ങള്‍ മാത്രമാണ് കണ്ടത് എന്നാല്‍ പിന്നീടാണ് ഇത് കൂടുതലുണ്ടെന്ന് മനസ്സിലായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വയറുവേദനയാണെന്ന് നിരന്തരം പറയാറുണ്ടെങ്കിലും ഇരുന്പുസാധനങ്ങള്‍ വിഴുങ്ങാറുണ്ടെന്നുള്ള കാര്യം ഭര്‍ത്താവ് തന്നില്‍ നിന്നും മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്ന് കുലശേഖറിന്റെ ഭാര്യ പറയുന്നു. നവംബര്‍ 27ന് ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്.
മൂന്ന് മാസത്തോളമായി വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുലശേഖര്‍ സിംഗ് ആശുപത്രിയിലെത്തിയത്. എക്‌സറേ പരിശോധനയില്‍ കുടലിലെ തടസ്സമല്ലാതെ മറ്റൊന്നും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. എന്നിട്ടും വയറു വേദനയ്ക്ക് വ്യത്യാസമില്ലാതായതോടെയാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.
ആറു കിലോഗ്രാം ഭാരം വരുന്ന ഇരുമ്പ് വസ്തുക്കളാണ് സിംഗിന്റെ വയറ്റിലുണ്ടായിരുന്നതെന്നും ഇത് കണ്ട് അത്ഭുതപ്പെട്ടുപോയെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇരുമ്പുസാധനങ്ങളില്‍ പലതും തുരുമ്പെടുത്ത നിലയിലുമായിരുന്നെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ എസ് എന്‍ യാദവ് പറഞ്ഞു.












Click it and Unblock the Notifications