കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാ ഹസാരെ ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍?

Google Oneindia Malayalam News

Anna-hazare-3
അഴിമതിക്കെതിരേ ഇന്ത്യയില്‍ കരിശുയുദ്ധം നടത്തുന്ന അണ്ണാ ഹസാരെയായിരിക്കുമോ ഇത്തവണത്തെ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍? റലെഗാന്‍ സിദ്ദിയിലെത്തിയ ടൈം ഫോട്ടോഗ്രാഫര്‍മാര്‍ അണ്ണയുടെ വ്യത്യസ്ത ആംഗിളിലുള്ള നിരവധി ഫോട്ടോകളുമായി മടങ്ങിയതാണ് ഇത്തരമൊരു സംശയത്തിനു കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ വാര്‍ത്താപ്രധാന്യം നേടുകയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന വ്യക്തിയ്‌ക്കോ വ്യക്തികള്‍ക്കോ ആണ് വിഖ്യാതമായ ടൈംസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. ടൂണിഷ്യന്‍ സര്‍ക്കാറിനെ വീഴ്ത്തിയ അറബ് വസന്തം, ഈജിപ്തിലെ ഹൊസ്‌നി മുബാറക്കിന് അന്ത്യം കുറിച്ച തഹ്‌റീര്‍ സ്‌ക്വയര്‍, ഫുകുഷിമ ആണവ ദുരന്തം, ബ്രിട്ടണിലെ രാജകീയ വിവാഹം, ബിന്‍ലാദന്‍, സ്റ്റീവ് ജോബ്‌സ് എന്നിവരുടെ മരണം, ഗദ്ദാഫിയെ പുറത്താക്കിയ ലിബിയന്‍ മുന്നേറ്റം. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ രാജി, വാള്‍സ്ട്രീട്ട് അധിനിവേശം എന്നിവയെല്ലാം 2011ല്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ വിഷയങ്ങളാണ്.

പക്ഷേ, അണ്ണാ ഹസാരെയ്ക്കുള്ള പോരായ്മ ശക്തമായ ഒരു ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതില്‍ അദ്ദേഹം ഇതുവരെ വിജയിച്ചിട്ടില്ലെന്നതാണ്. പക്ഷേ, ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ സര്‍ക്കാറിനെ മുട്ടുകുത്തിക്കാന്‍ അണ്ണാ കാണിച്ച ധീരത ലോകത്തിനു മുഴുവന്‍ മാതൃകയാക്കാവുന്നതാണ്. എന്തായാലും ഇന്ത്യക്കാര്‍ക്കു മുഴുവനും അഭിമാനമായി ടൈംസിന്റെ മുഖചിത്രമായി അണ്ണാ ഹസാരെ വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

English summary
“Social crusader Anna Hazare is going places. He is soon expected to figure on the cover of the prestigious Time magazine, an aide said here (Ralegan Siddhi) on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X