മുല്ലപ്പെരിയാര്‍: മന്‍മോഹന്‍ ശ്രമം തുടങ്ങിയെന്ന്

ഇക്കാര്യത്തില്‍ തമിഴ്‌നാടും കേരളവും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ദില്ലിയില്‍നിന്നു സാധ്യമായ എല്ലാ നടപടികളുമുണ്ടാകുമെന്ന് ആന്റണിയും കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും പറഞ്ഞു.
ഇതിനിടെ, പ്രശ്‌നത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടു കേരളത്തില്‍നിന്നുള്ള ഭരണ, പ്രതിപക്ഷ എംപിമാര്‍ തിങ്കളാഴ്ച പാര്‍ലമെന്റിനു മുന്നില്‍ സത്യഗ്രഹമിരിക്കും. എംപിമാരായ പിടി തോമസും ജോസ് കെ മാണിയും പാര്‍ലമെന്റില്‍ ഉപവസിക്കുന്നുണ്ട്.
പ്രശ്‌നം പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നു സിപിഎം അംഗങ്ങളായ പി. കരുണാകരന്‍ ലോക്‌സഭയിലും പി. രാജീവ് രാജ്യസഭയിലും നോട്ടീസ് നല്‍കും.
കോടതിക്കുപുറത്തു പ്രശ്‌ന പരിഹാരം സാധ്യമാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കത്തു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications