ബസ്സപകടം: 15 പേര്‍ വെന്തുമരിച്ചു
India
oi-Shinod
മുംബൈ: നാഗ്പൂര്‍-ഔറംഗബാദ് ദേശീയപാതയില്‍ ബുല്‍ധാനയ്ക്കടുത്തുവെച്ച് രണ്ടു ബസ്സുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ 15 പേര്‍ വെന്തു മരിച്ചു. 57 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോയല്‍ ട്രാവല്‍സിന്റെയും സോണി ട്രാവല്‍സിന്റെയും ബസ്സുകളാണ് അപകടത്തില്‍ പെട്ടത്.
പുലര്‍ച്ചെ മൂന്നരയോടെ ഇരുദിശകളില്‍ നിന്നെത്തിയ ബസ്സുകള്‍ കൂട്ടിമുട്ടിയ ഉടനെ തീപിടിച്ചതാണ് മരണസംഖ്യ ഉയര്‍ത്തിയത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. 12 പേര്‍ സീറ്റില്‍ ഇരിക്കുന്ന രീതിയില്‍ തന്നെ കത്തികരിഞ്ഞുപോയിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ബസ്സുകളുടെ അമിത വേഗതയാണ് അപകടത്തിനു കാരണമായത്.
English summary
Fifteen people were burnt to death, in Buldhana district of Maharashtra, following an accident that involved two buses.