Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോരോഗിയായ യുവതിയെ പീഡിപ്പിച്ചവര്‍ കുടുങ്ങി

കോയമ്പത്തൂര്‍: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചവര്‍ കുടുങ്ങി. രാംനഗര്‍ സ്വദേശിയായ എം അര്‍ജുനന്‍ (27), അറുപ്പ്‌കോട്ടൈ സ്വദേശിയായ എ പാണ്ഡ്യന്‍(22) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

ശനിയാഴ്ച വൈകുന്നേരം ഒരു കടയുടെ മുന്നില്‍ ഇരിക്കുകയായിരുന്ന യുവതിയെ അര്‍ജുനനാണ് ആദ്യം കണ്ടത്. യുവതിയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ ഗാന്ധിപുരം സ്റ്റാന്റില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് യുവതിയെ തന്റെ മോട്ടോര്‍സൈക്കിളില്‍ കയറ്റി.

എന്നാല്‍ ഇയാള്‍ യുവതിയെ റയില്‍വേ സ്റ്റേഷന്‍ പരിസരത്തേയ്ക്കാണ് കൊണ്ടു പോയത്. പിന്നീട് രാത്രി 7.45 ഓടെ ഇയാള്‍ യുവതിയെ ഇവിടെ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതുകണ്ട പാണ്ഡ്യനും കൃത്യത്തില്‍ പങ്കുചേരുകയായിരുന്നു.

അതുവഴി വന്ന സ്റ്റുഡിയോ ജീവനക്കാരനായ രഞ്ജിത് കുമാര്‍(21) യുവതിയുടെ കരച്ചില്‍ കേട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും യുവതിയെ മോചിപ്പിക്കുകയും ചെയ്തു. എന്നാല്‍ യുവതിയുടെ വിലാസം മനസ്സിലാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. താന്‍ രാമനാഥപുരത്തു നിന്നാണ് വന്നത് എന്ന കാര്യം മാത്രമാണ് യുവതിയ്ക്ക് ഓര്‍ത്തെടുക്കാനാവുന്നത്. ഇവരെ അഗതി മന്ദിരത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+