സിനിമ-സീരിയില്‍ നടി വിഷം കഴിച്ച് മരിച്ചു
കോഴിക്കോട്: ഫ്ളാറ്റില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ യുവതി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്ക(21)യാണ് മരിച്ചത്.
ശനിയാഴ്ചയാണ് പ്രിയങ്കയെ അശോകപുരത്തെ ഫഌറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞാറയാഴ്ച രാവിലെയോടെ മരിയ്ക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചില സീരിയലുകളില്‍ അഭിനയിച്ച പ്രിയങ്ക ഏതാനും വീഡിയോ ആല്‍ബങ്ങളിലും വലിയങ്ങാടി എന്ന സിനിമയിലും വേഷമിട്ടുണ്ട്.












Click it and Unblock the Notifications