കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹറം 10 ഡിസംബര്‍ ആറിന്

Google Oneindia Malayalam News

Muslim
കോഴിക്കോട്: ദുല്‍ഹജ്ജ് 29ന് ശനിയാഴ്ച രാത്രി മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ഡിസംബര്‍ ആറ് ചൊവ്വാഴ്ച മുഹറം 10 ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിജ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, പാലക്കാട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍, കെപി ഹംസ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, എന്‍ അലി മുസ്ല്യാര്‍ കുമരംപുത്തൂര്‍, ബേപ്പൂര്‍ ഖാസി പിടി അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ എന്നിവരും മുഹറം 10 ഡിസംബര്‍ ആറിനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്ലാമിക് കലണ്ടറിലെ ആദ്യത്തെ മാസമായ മുഹറത്തിലെ പത്ത് ഒരു പുണ്യദിനമായാണ് മുസ്ലീങ്ങള്‍ ആചരിക്കുന്നത്.

English summary
Muharram is the first month of the Islamic Calendar. Some of the muslims fast during this month. The tenth day of Muharram is important. This year december 6 will be the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X