Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: അമ്മ ഇറങ്ങുമെന്ന് സുരേഷ് ഗോപി

Suresh Gopi
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകരും കോടതിയും തയ്യാറായില്ലെങ്കില്‍ സിനിമാതാരങ്ങള്‍ നിരാഹാരസമരം നടത്തുമെന്ന് നടന്‍ സുരേഷ് ഗോപി.

താര സംഘടനയായ അമ്മ ഇത്തരത്തിലൊരു സമരത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലാണ് അമ്മ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ കേരളവും തമിഴ്‌നാടും മുന്നിട്ടിറങ്ങണമെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്താനും അതുവഴി പ്രശ്‌നപരിഹാരശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനുമായി സിനിമാരംഗത്ത് നേരത്തേ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.

പുതിയതായി റിലീസിനെത്തുന്ന ചിത്രങ്ങള്‍ക്കൊപ്പം അണക്കെട്ട് ദുരന്തം സംബന്ധിക്കുന്ന ഹ്രസ്വ വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ നേരത്തേതന്നെ സംവിധായകന്‍ തീരുമാനിച്ചിട്ടുണ്ട്. സംവിധായകന്‍ ആഷിക് അബുവാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഇതിനിടെ ഫേസ്ബുക്കിലും ട്വിറ്ററിലും നടക്കുന്ന മുല്ലപ്പെരിയാര്‍ കാംപെയിനില്‍ നടി റീമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവര്‍ സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+