കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: കുമളിയില്‍ വാഹനം തടയല്‍

  • By Lakshmi
Google Oneindia Malayalam News

Mullaperiyar
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഉടന്‍പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി.

ഹര്‍ത്താല്‍ അനുകൂലികള്‍ ചെക്‌പോസ്റ്റുകളിലും മറ്റു പലയിടത്തും വാഹനങ്ങള്‍ തടയുകയാണ്. ഇതോടെ ദേശീയപാതയില്‍ വാഹനങ്ങളുടെ വന്‍നിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കാലത്ത് ആറുമണിയ്ക്കുതന്നെ വാഹനം തടയല്‍ തുടങ്ങിയിട്ടുണ്ട്.

കുമളിയില്‍ ചെക്‌പോസ്റ്റിനു സമീപമാണ് വാഹനങ്ങള്‍ തടയുന്നത്. ഇതിനിടെ ഉപ്പുതറയില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. നടത്തുന്ന അനിശ്ചിതകാല ഉപവാസം രണ്ടാംദിവസത്തിലേയ്ക്കു കടന്നു.

മുല്ലപ്പെരിയാര്‍ സമരസമിതി ആരംഭിച്ച ഉപവാസവും തുടരുകയാണ്. എം.പി.മാരായ പി.ടി.തോമസും ജോസ് കെ.മാണിയും ആന്റോ ആന്റണിയും പാര്‍ലമെന്റിന് മുന്നിലും ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിലും സത്യാഗ്രഹം നടത്തും.

ഇടത് എം.പി.മാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ എസ്എഫഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ജെ.ജോസഫും പ്രധാനമന്ത്രിയെ കാണും.

ചൊവ്വാഴ്ച്ച ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

English summary
Setting aside rivalries, ruling Congress-led UDF and opposition LDF in Kerala stepped up the demand for a new dam at Mullaperiyar as water flow into the reservoir here almost touched the maximum permissible storage level of 136 feet,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X