കുറ്റിപ്പുറത്ത് വീണ്ടും മിസ്‌കോള്‍ കാമുകി
കുറ്റിപ്പുറം: കുറ്റിപ്പുറത്തെ മിസ്‌കോള്‍ പ്രണയകഥകള്‍ അവസാനിയ്ക്കുന്നില്ല. ഞായറാഴ്ച ഉച്ചയ്ക്കാണ് വീണ്ടും കുറ്റിപ്പുറം ടൗണില്‍ നിന്ന് ഒരു വിദ്യാര്‍ഥിനിയെ മിസ്‌കോള്‍ കാമുകനൊപ്പം പിടികൂടിയത്. മുന്‍ സംഭവങ്ങളിലെല്ലാം കാമുകന്‍ മുങ്ങുകയും വിളിയ്ക്കുമ്പോള്‍ ഫോണ്‍ പരിധിയ്ക്ക് പുറത്താവുകയുമാണ് ചെയ്തിരുന്നതെങ്കില്‍ ഇത്തവണ കാമുകനും പിടിയിലായി.
മുന്‍പ് പിടിയിലായവരെല്ലാം യുവതിമാരായിരുന്നു. എന്നാല്‍ ഇത്തവണ മിസ്‌കോള്‍ കാമുകി പ്ലസ്ടുക്കാരിയായിരുന്നു. പാലക്കാട് ജില്ലയിലെ കുമ്പിടിയിലുള്ള കാമുകനെ തേടിയാണ് വിദ്യാര്‍ഥിനി കുറ്റിപ്പുറത്തെത്തിയത്.
ഞായറാഴ്ച ഉച്ചയോടെ ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റി നടക്കുന്നതു കണ്ട ഇരുവരേയും പൊലീസ് പൊക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മിസ് കോള്‍ പ്രണയത്തിന്റെ കഥ പുറത്തു വന്നത്.
നാലുമാസം മുന്‍പ് മിസ്‌കോളിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ശനിയാഴ്ച ക്ലാസ് കഴിഞ്ഞയുടന്‍ വിദ്യാര്‍ഥിനി കാമുകനെ തേടി പുറപ്പെടുകയായിരുന്നു. പിടിയിലായ 32കാരനായ കാമുകന്‍ വിവാഹിതനാണ്. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.












Click it and Unblock the Notifications