Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗം: 64കാരനും 74കാരനും അറസ്റ്റില്‍

Handcuff
വടക്കാഞ്ചേരി: നാലാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 64കാരനും 74കാരനും അറസ്റ്റിലായി. പുതുരുത്തി ചിരിയങ്കണ്ടത്ത് ഫ്രാന്‍സിസ് (64), ചിരിയങ്കണ്ടത്ത് വറതുണ്ണി (74) എന്നിവരെയാണ് വടക്കാഞ്ചേരി സി.ഐ. സുലൈമാനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ കോടതി ഡിസംബര്‍ 9വരെ റിമാന്റ് ചെയ്തു.

കേസിലെ മറ്റു രണ്ട് പ്രതികളില്‍ ഒരാള്‍ കുട്ടിയുടെ അച്ഛനാണ്. മറ്റൊരു പ്രതിയായ കൊച്ചപ്പനെ (82) അനാരോഗ്യം കണക്കിലെടുത്ത് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയുടെ ക്ലാസ്മുറിയിലെ പെരുമാറ്റം നിരീക്ഷിച്ച അധ്യാപികമാരുടെ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്.

കേസിലെ മൂന്ന് പ്രതികളും കുട്ടിയുടെ അയല്‍പക്കക്കാരാണ്. കുട്ടിയും അമ്മയും തനിച്ചാണ് വീട്ടില്‍ താമസം. അമ്മ കൂലിപ്പണിക്ക് പോകുന്ന സമയത്ത് കുട്ടി വീട്ടില്‍ തനിച്ചാണുണ്ടാവുക. ഈസമയത്താണ് പീഡനം നടന്നത്.

അച്ഛനും മറ്റു പ്രതികളും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് കുട്ടിയെ ഉപയോഗിച്ചുവെന്ന് അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ ജില്ലാ ശിശുക്ഷേമസമിതിയില്‍ അറിയിച്ചു. കുട്ടിക്ക് അവര്‍ കൗണ്‍സലിങ് നടത്തി. തുടര്‍ന്ന് ജില്ലാ ശിശുക്ഷേമസമിതിയുടെ പരാതിയെത്തുടര്‍ന്നാണ് വടക്കാഞ്ചേരി പോലീസ് കേസ് എടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+