Get Updates
Get notified of breaking news, exclusive insights, and must-see stories!

നാറ്റോയുടെ മാപ്പ് പാക് സേനയ്ക്കു വേണ്ട

Natoattakc
ഇസ്ലാമാബാദ്: 25 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ നാറ്റോ മാപ്പുപറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ പാകിസ്താന്‍ സൈന്യം തയ്യാറല്ല. നാറ്റോയുടെ മാപ്പ് പറച്ചില്‍ കൊണ്ടൊന്നും പ്രശ്‌നം തീരില്ല. ഇതിനു ശക്തമായ തിരിച്ചടി ഉണ്ടാവുക തന്നെ ചെയ്യും-പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ അക്തര്‍ അബ്ബാസ് അറിയിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കു നോക്കുകയാണെങ്കില്‍ 72ഓളം സൈനികര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മൊഹമന്ദ് ഗോത്രവര്‍ഗ്ഗമേഖലയില്‍ നാറ്റോ സേന നടത്തിയ ആക്രമണത്തിനിടെയാണ് 25 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. 15 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിലേക്ക് പാകിസ്താനിലൂടെയുള്ള വിതരണറൂട്ടുകളെല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. അന്താരാഷ്ട്രസംഘം അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്നു പുറത്തുവരട്ടെ എന്ന നിലപാടാണ് പാകിസ്താന്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. . അതിനു ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം. പാകിസ്താന്‍ സേന നില്‍ക്കുന്ന ഭാഗത്ത് തീ കത്തിച്ചുവെച്ചിരുന്നതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് നാറ്റോ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+