കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയക്കെതിരേ അറബ് ലീഗ് ഉപരോധം

Google Oneindia Malayalam News

Cyria
കെയ്‌റോ: ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തെ മൃഗീയമായി അടിച്ചമര്‍ത്തുന്ന സിറിയക്കെതിരേ അറബ് ലീഗ് ഉപരോധമേര്‍പ്പെടുത്തി. അറബ് ലീഗിലെ ഒരംഗരാജ്യത്തിനെതിരേ ഇത്തരത്തില്‍ ഉപരോധമേര്‍പ്പെടുത്തുന്നത് ആദ്യമായിട്ടാണ്.

ഞായറാഴ്ച രാത്രി കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് യോഗത്തില്‍ മൂന്നിനെതിരേ 19 വോട്ടുകള്‍ക്കാണ് പ്രമേയം പാസ്സായത്‌ . കഴിഞ്ഞ മാസം ആദ്യം അറബ് ലീഗില്‍ നിന്നു സിറിയയെ സസ്‌പെന്റ് ചെയ്തിരുന്നു. ഇറാഖും ലെബ്‌നാനുമാണ് ഉപരോധത്തെ എതിര്‍ത്ത പ്രമുഖ രാജ്യങ്ങള്‍.

അറബ് ലീഗ് രാജ്യങ്ങളിലുള്ള സിറിയയിലുള്ള എല്ലാ സ്വത്തുക്കളും ഇതോടെ മരവിപ്പിക്കപ്പെടും. സിറിയന്‍ സെന്‍ട്രല്‍ ബാങ്കുമായുള്ള ഇടപാടുകളെല്ലാം തന്നെ അംഗരാജ്യങ്ങള്‍ അവസാനിപ്പിക്കും.

പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കുന്നതിനുവേണ്ടിയാണ് സിറിയയില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. സമരം അടിച്ചമര്‍ത്തുന്നതിനുവേണ്ടി സൈന്യം നടത്തുന്ന കൂട്ടക്കുരുതിയില്‍ ആയിരക്കണക്കിനാളുകളാണ് ഇതുവരെ മരിച്ചുവീണത്.

English summary
Arab League foreign ministers, meeting in Cairo, agreed Sunday to impose a series of biting economic sanctions on Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X