Get Updates
Get notified of breaking news, exclusive insights, and must-see stories!

12 കിലോ സ്വര്‍ണത്തില്‍ ക്രിസ്മസ് ട്രീ

 Most expensive Christmas tree
ടോക്കിയോ: ജപ്പാന്‍ സാമ്പത്തിക മാന്ദ്യത്തിലമര്‍ന്നുവെന്ന് പറയന്നുണ്ടെങ്കിലും അവിടത്തെ ധാരാളിത്തത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്നതിന് പുതിയൊരു തെളിവ്. രാജ്യതലസ്ഥാനമായ ടോക്കിയോയില്‍ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്കായി ചെലവഴിച്ചിരിയ്ക്കുന്നത് 20 ലക്ഷം ഡോളറാണ്.

തനി തങ്കത്തില്‍ നിര്‍മിച്ചിരിയ്ക്കുന്ന ക്രിസ്മസ് ട്രീയുടെ ഉടമകള്‍ നഗരത്തിലെ പ്രമുഖ ജ്വല്ലറി ഷോപ്പായ ജിന്‍സ ടാങ്കയാണ്. പുഷ്പാലങ്കാര വിദഗ്ധന്‍ ഷോഗോ കരിയാസാക്കിയാണ് കിസ്മസ് ട്രീ ഡിസൈന്‍ ചെയ്തത്.

2.4 മീറ്റര്‍ ഉയരമുള്ള ട്രീയ്ക്ക് വേണ്ടി ഉപയോഗിച്ചിരിയ്ക്കുന്നത് 12 കിലോഗ്രാം സ്വര്‍ണമാണ്. അലങ്കാരത്തിന് തൂക്കിയിട്ടുള്ള റിബണുകളും പൂക്കളുമെല്ലാം സ്വര്‍ണത്തിലുള്ളതാണെന്ന് ഷോഗോ പറയുന്നു. ക്രിസ്മസ് ട്രീയ്ക്കായി ഉപയോഗിച്ച സ്വര്‍ണവും ഇതിന്റെ നിര്‍മാണ ചെലവും കണക്കിലെടുക്കുമ്പോള്‍ മൂല്യം ഇരുപത് ലക്ഷം ഡോളറിനും മുകളിലാണ്.

കണ്ണു മഞ്ഞളിച്ചുപോകുന്ന ക്രിസ്മസ് ട്രീ സ്വന്തമാക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റി. തത്കാലം ഇതുവില്‍ക്കേണ്ടെന്നാണ് ജിന്‍സ ജ്വല്ലറി ഷോപ്പുടമകള്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+