Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗയും ഹാരിപോട്ടറും പൈശാചികം: വൈദികന്‍

Yoga
വത്തിക്കാന്‍: പുരാതന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ യോഗ സാത്താന്റെ പ്രവൃത്തിയാണെന്ന് വത്തിക്കാനിലെ പുരോഹിതന്‍. എണ്‍പത്തിയഞ്ചുകാരനായ വൈദികന്‍ ഗബ്രിയേല്‍ അമോര്‍ത്താണ് ശാരീരകവും മാനസികവുമായ സൗഖ്യത്തിനായുള്ള യോഗയെ സാത്താന്റെ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതുമാത്രമല്ല ലോകത്തെമ്പാടുമായി ഏറ്റവും ആരാധകരുള്ള ഹാരിപോട്ടര്‍ കഥകളിലും സാത്താന്‍ ബാധയുണ്ടെന്നും ഇദ്ദേഹം പറയുന്നു. സാത്താന്റെ പിടിയില്‍ നിന്നും ആളുകളെയും മറ്റും രക്ഷപ്പെടുത്തിയെടുക്കുന്ന കര്‍മ്മങ്ങള്‍ നടത്തുന്നയാളാണ് ഫാദര്‍ ഗബ്രിയേല്‍. 25വര്‍ഷത്തിനിടെ ഇത്തരത്തില്‍ 70,000ത്തോളം സംഭവങ്ങളില്‍ ഇദ്ദേഹം സാത്താനെ ഒഴിപ്പിച്ചിട്ടുണ്ടത്രേ.

യോഗയും ഹാരിപോട്ടറും ആരോഗ്യത്തിനും മനസ്സിനും ഹാനികരമല്ലെങ്കിലും അത് ഒരുതരം മാന്ത്രികതയുള്ള ഏര്‍പ്പാടാണെന്നും അവ സാത്താനിലേയ്ക്ക് നയിക്കുമെന്നും ഗബ്രിയേല്‍ പറയുന്നു. യോഗ ചെയ്യുന്നവര്‍ വിചാരിക്കുന്നത് തങ്ങള്‍ ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്തുകയാണെന്നാണ്. എന്നാല്‍ അവരില്‍ സാത്താന്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.

ഹാരിപോട്ടറുടെ മാന്ത്രികപ്രവൃത്തികള്‍ സാത്താന് ഉപയോഗിക്കാന്‍കഴിയും- ഇറ്റലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ ഗബ്രിയേല്‍ പറഞ്ഞു. എന്നാല്‍ ഇറ്റലിയിലെ യോഗ അസോസിയേഷന്‍ ഗബ്രിയേലിന്റെ നിരീക്ഷണങ്ങളെ പുച്ഛിച്ച് തള്ളിയിരിക്കുകയാണ്. യോഗയൊരു മതമല്ലെന്നും അത് തീര്‍ത്തും ആത്മീയമാണെന്നും അസോസിയേഷന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+