Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരുഷന്‍മാരെ മയക്കി പീഡിപ്പിക്കുന്ന സ്ത്രീസംഘം

rape
ഹരാരെ: സിംബാവെയില്‍ വഴിയാത്രക്കാരായ പുരുഷന്‍മാര്‍ക്ക് ലിഫ്റ്റ് നല്‍കി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പെരുകുകയാണെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തിന് മുന്‍പ് ഇത്തരത്തില്‍ പീഡനം നടത്തുന്ന മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച വീണ്ടും സമാനമായ കുറ്റത്തിന് മൂന്ന് സ്ത്രീകള്‍ കൂടി അറസ്്റ്റിലായിട്ടുണ്ട്.

കാറിലെത്തി വഴിയാത്രക്കാരായ പുരുഷന്‍മാര്‍ക്ക് ലിഫ്റ്റ് നല്‍കി കൊണ്ടാണ് ഇവര്‍ പീഡനം നടത്തുന്നത്. കാറില്‍ കയറുന്ന പുരുഷനെ മയക്കു മരുന്ന് കുത്തി വച്ച ശേഷം ഇവര്‍ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇവരുടെ പീഡനത്തിന് ഇരയായ ഒരാള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തന്നെ തടഞ്ഞു നിര്‍ത്തി കാറില്‍ കയറ്റിയ ശേഷം സ്ത്രീകളിലോരോരുത്തരും തന്നെ പലവട്ടം പീഡിപ്പിച്ചുവെന്നും അതിന് ശേഷം നഗ്നനായ തന്നെ വഴിയരികില്‍ ഉപേക്ഷിച്ചു പോയെന്നുമാണ് യുവാവ് പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീ സംഘത്തിന്റെ കാറില്‍ നിന്ന് 31 കോണ്ടം കണ്ടെത്തി. എന്നാല്‍ പിടിയിലായ സ്ത്രീകള്‍ കുറ്റം സമ്മതിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+