പെട്രോള്‍ വില ഇനിയും കുറയും

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 115 ഡോളറില്‍ നിന്നും 107ലേക്ക് താഴ്ന്നതിനെ തുടര്‍ന്നാണിത്. ലിറ്ററിന് ഒരു രൂപ മുതല്‍ ഒന്നര രൂപ വരെ കുറയാനാണ് സാധ്യത.
രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേരുന്ന എണ്ണക്കമ്പനികള്‍ അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് ആഭ്യന്തര വിപണിയിലെ വില വ്യത്യാസപ്പെടുത്തുകയാണ് പതിവ്. നവംബര്‍ 16നു യോഗം ചേര്‍ന്ന കമ്പനികള്‍ പെട്രോള്‍ വിലയില്‍ രണ്ടു രൂപയോളം കുറവ് വരുത്തിയിരുന്നു.
പെട്രോള്‍ വിലനിയന്ത്രണം ഒഴിവാക്കിയതിനുശേഷം ആദ്യമായി വരുത്തിയ കുറവായിരുന്നു ഇത്. വിലനിയന്ത്രണം ഒഴിവാക്കിയതിനുശേഷം പെട്രോള്‍ വിലയില്‍ ആറോളം തവണ വര്‍ധനവ് വരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications