സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

റിയാലിറ്റി, കണ്‍സ്യൂമര്‍ ഗൂഡ്‌സ്, പവര്‍, ഐടി സ്റ്റോക്കുകള്‍ക്കാണ്് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. കാപ്പിറ്റല്‍ ഗൂഡ്‌സ് സ്റ്റോക്കുകള്‍ ചെറിയ തോതില്‍ നേട്ടമുണ്ടാക്കിയെങ്കിലും അത് നിലനിര്‍ത്താനായില്ല. ഡോ. റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഹീറോ മോട്ടോര്‍ കോര്‍പ്പ് കമ്പനികള്‍ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ഭാരതി എയര്‍ടെല്‍, ഡിഎല്‍എഫ് ലിമിറ്റഡ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍ പവര്‍, കോടാക് മഹീന്ദ്ര ഓഹരികള്‍ക്ക് മൂന്നു ശതമാനത്തോളം നഷ്ടമുണ്ടായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 18 പോയിന്റും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 20.40 പോയിന്റും ഒഎന്‍ജിസി 3.75 പോയിന്റും താഴേക്കിറങ്ങി.












Click it and Unblock the Notifications