കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

Google Oneindia Malayalam News

Stock-exchange-down
മുംബൈ: തിങ്കളാഴ്ചത്തെ മുന്നേറ്റം കാത്തു സൂക്ഷിക്കാന്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ക്കായില്ല. സെന്‍സെക്‌സ് 158.79 പോയിന്റും നിഫ്റ്റി 46.20 പോയിന്റും താഴ്ന്ന് യഥാക്രമം 16008.34ലും 4805.10ലും ക്ലോസ് ചെയ്തു. ആഗോള തലത്തില്‍ തന്നെ വലിയ 'തിരിച്ചടിവാര്‍ത്ത'കളൊന്നും ഇല്ലാതിരുന്നിട്ടും വിപണി താഴേക്കിറങ്ങാന്‍ കാരണം ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയാണ്.

റിയാലിറ്റി, കണ്‍സ്യൂമര്‍ ഗൂഡ്‌സ്, പവര്‍, ഐടി സ്റ്റോക്കുകള്‍ക്കാണ്് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. കാപ്പിറ്റല്‍ ഗൂഡ്‌സ് സ്റ്റോക്കുകള്‍ ചെറിയ തോതില്‍ നേട്ടമുണ്ടാക്കിയെങ്കിലും അത് നിലനിര്‍ത്താനായില്ല. ഡോ. റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഹീറോ മോട്ടോര്‍ കോര്‍പ്പ് കമ്പനികള്‍ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

ഭാരതി എയര്‍ടെല്‍, ഡിഎല്‍എഫ് ലിമിറ്റഡ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍ പവര്‍, കോടാക് മഹീന്ദ്ര ഓഹരികള്‍ക്ക് മൂന്നു ശതമാനത്തോളം നഷ്ടമുണ്ടായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 18 പോയിന്റും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 20.40 പോയിന്റും ഒഎന്‍ജിസി 3.75 പോയിന്റും താഴേക്കിറങ്ങി.

English summary
Sensex retreats, closes 159 pts down, nifty 46.20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X