ഇന്ദിര ഗോസ്വാമി അന്തരിച്ചു

ആസാമിലെ ഉള്‍ഫാ തീവ്രവാദികളുമായി ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മദ്ധ്യസ്ഥ കൂടിയായിരുന്നു ഇന്ദിരാ ഗോസ്വാമി. ശ്വാസതടസത്തെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി 13നാണ് ഗോസ്വാമിയെ ഗോഹട്ടയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ശമിച്ചതോടെ വീട്ടിലേക്ക് മാറ്റിയിരുന്നു.
വിദ്യാര്‍ത്ഥിയായിരിക്കെ 1962ലാണ് ഇന്ദിരാ ഗോസ്വാമി തന്റെ ആദ്യ ചെറുകഥാ സമാഹാരമായ ചിനാകി മോറം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സാഹിത്യ രംഗത്തെ പ്രമുഖയായിരുന്ന ഇന്ദിരയുടെ രചനകളില്‍ നിഴലിച്ചിരുന്നത് സ്ത്രീകളുടെ പ്രശ്‌നങ്ങളും ആസാമിലെ രാഷ്ട്രീയ-സാംസ്‌കാരിക ചലനങ്ങളുമായിരുന്നു. 'മമോണി ബെയ്‌ദോ എന്ന പേരില്‍ ആസാമിലെ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന ഇന്ദിര ജ്ഞാനപീഠ അവാര്‍ഡ് കൂടാതെ സാഹിത്യ അക്കാഡമി അവാര്‍ഡും(1982) നേടിയിട്ടുണ്ട്.
ഇന്ദിരയുടെ ജീവിതത്തെ ആസ്പദമാക്കി ജാനു ബറുവ 'വേര്‍ഡ്‌സ് ഫ്രം ദി മിസ്റ്റ്" എന്ന ചലച്ചിത്രവും ഒരുക്കിയിരുന്നു. ദി മോത് ഈറ്റന്‍ ഹൗദ ഒഫ് എ ടസ്‌കര്‍, പേജസ് സ്‌റ്റെയിന്‍ഡ് വിത്ത് ബ്‌ളഡ്, ദ മാന്‍ ഫ്രം ചിന്നമസ്ത തുടങ്ങിയവ ഇന്ദിരയുടെ പ്രധാന കൃതികളാണ്.












Click it and Unblock the Notifications